പരമ്പരയില്‍ ശ്രീലങ്കന്‍ താരം എയ്‌ഞ്ചലോ മാത്യൂസിന് കളിക്കാനാവില്ല. തുടയ്ക്ക് പരിക്കേറ്റ താരത്തിനെ ഉള്‍പ്പെടുത്താതെ ലങ്ക 16 അംഗ ടീമിനെ പ്രഖ്യാപിച്ചു.

കൊളംബോ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കന്‍ താരം എയ്‌ഞ്ചലോ മാത്യൂസിന് കളിക്കാനാവില്ല. തുടയ്ക്ക് പരിക്കേറ്റ താരത്തിനെ ഉള്‍പ്പെടുത്താതെ ലങ്ക 16 അംഗ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്‌ക്കിടെയാണ് മാത്യൂസിന് പരിക്കേറ്റത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ മാത്യൂസ് 258 റണ്‍സ് നേടിയിരുന്നു. 

ന്യൂസീലന്‍ഡ് പരമ്പരയില്‍ നിന്ന് മറ്റ് കാര്യമായ മാറ്റങ്ങള്‍ ടീമിലില്ല. ദിനേശ് ചന്ദിമല്‍ നയിക്കുന്ന ടീമില്‍ ദിമുത്ത് കരുണരത്‌നെ, ലഹിരു തിരിമന്നെ, കുശാല്‍ മെന്‍ഡിസ്, സദീരാ സമരവിക്രമാ, ധനഞ്ജയാ ഡിസില്‍വ, റോഷന്‍ സില്‍വ, നിരോഷന്‍ ഡിക്ക്‌വെല്ല, കുശാല്‍ പെരേര, ദില്‍റുവാന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍, സുരംഗ ലക്‌മല്‍, നുവാന്‍ പ്രദീപ്, ലഹിരു കുമാര, ദുഷ്‌മന്ദ ചമീര, കാശുന്‍ രജിത എന്നിവരാണുള്ളത്. 

രണ്ട് ടെസ്റ്റുകളാണ് ഓസ്‌ട്രേലിയന്‍ പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ജനുവരി 24ന് ഗാബയിലും രണ്ടാം മത്സരം ഫെബ്രുവരി ഒന്നിന് കാന്‍ബെറയിലും ആരംഭിക്കും. പകലും രാത്രിയുമായാണ് ഗാബ ടെസ്റ്റ് നടക്കുക.