പല്ലക്കലെ: ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസമായ ശനിയാഴ്‌ട ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ, ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 185 റണ്‍സ് കൂടി വേണം. വിജയലക്ഷ്യമായ 266 റണ്‍സ് പിന്തുടരുന്ന ഓസീസ് നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 83 റണ്‍സെന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍, ജോ ബേണ്‍സ്, ഉസ്മാന്‍ ഖവാജ എന്നിവര്‍ പുറത്തായി. ഇരുപത്തിയാറ് റണ്‍സോടെ നായകന്‍ സ്മിത്തും ഒമ്പതു റണ്‍സോടെ വോജസുമാണ് ക്രീസില്‍. ശ്രീലങ്കയ്‌ക്കു വേണ്ടി രംഗണ ഹെറാത്ത്, പെരേര, സംഗടന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സ്‌കോര്‍- ശ്രീലങ്ക് ആദ്യ ഇന്നിംഗ്സില്‍ 117, രണ്ടാം ഇന്നിംഗ്സില്‍ 353 & ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 203, രണ്ടാം ഇന്നിംഗ്സില്‍ മൂന്നിന് 83

നേരത്തെ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 353 റണ്‍സിന് പുറത്തായിരുന്നു. ഒറ്റയാള്‍ പോരാട്ടം നടത്തിയ കുശാല്‍ മെന്‍ഡിസ് 176 റണ്‍സെടുത്തു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചു വിക്കറ്റ് വീഴ്ത്തി. മഴയും വെളിച്ചക്കുറവും കാരണം ഇന്നും കളി തടസ്സപ്പെട്ടിരുന്നു.