സിഡ്നി: ക്രിക്കറ്റിലെ വിഖ്യാതപോരാട്ടമായ ആഷസിന് കളമൊരുങ്ങുമ്പോള്‍, ഇംഗ്ലണ്ടിന് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മുന്നറിയിപ്പ്. ആഷസിന് മുന്നോടിയായി, ഓസ്‌ട്രേലിയന്‍ ആഭ്യന്തരക്രിക്കറ്റില്‍ ഹാട്രിക്ക് നേടിയാണ് സ്റ്റാര്‍ക്ക് ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഷെഫീല്‍ഡ് ഷീല്‍ഡ് ട്രോഫിയില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ന്യൂ സൗത്ത് വെയ്ല്‍സിനുവേണ്ടി കളിക്കുന്ന സ്റ്റാര്‍ക്ക് ഹാട്രിക്ക് ഉള്‍പ്പടെ നാലു വിക്കറ്റ് സ്വന്തമാക്കി. ജേസന്‍ ബെറന്‍ഡോര്‍ഫ്, ഡേവിഡ് മൂഡി, സൈമന്‍ മെക്കിന്‍ എന്നിവരുടെ വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. മല്‍സരത്തില്‍ ജോഷ് ഹാസ്ല്‍‌വുഡ് മൂന്നു വിക്കറ്റ് സ്വന്തമാക്കി. മറ്റൊരു ഓസീസ് പേസറായ പാറ്റ്‌കുമ്മിണ്‍സിന് രണ്ടു വിക്കറ്റ് ലഭിച്ചു. നവംബര്‍ 23ന് ബ്രിസ്‌ബെയ്‌നില്‍വെച്ചാണ് ആഷസിലെ ആദ്യ മല്‍സരം ആരംഭിക്കുന്നത്.