ബംഗലുരു ടെസ്റ്റില്‍ തുടങ്ങിയ അശ്വിന്‍ സ്റ്റാര്‍ക്ക് പോരിന് ശമനമില്ല. സ്റ്റാര്‍ക്കിന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്ത് സിക്‌സര്‍ നേടിയ മുകുന്ദിന്റെ തല ലക്ഷ്യമാക്കി പന്തെറിയുമെന്ന് സ്റ്റാര്‍ക്ക് ഭീഷണിപ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തമിഴ്‌നാട് ഓപ്പണറായ മുകുന്ദിനെ ഭീഷണിപ്പെടുത്തിയതിന് നാട്ടുകാരനായ അശ്വിന്‍ സ്റ്റാര്‍ക്കിന് മറുപടിയും നല്‍കി. രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റാര്‍ക്കിനെ പുറത്താക്കിയ അശ്വിന്‍ ഗംഭീരമായാണ് ആ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇന്ത്യയെ ഇനി നേരിടുമ്പോള്‍ അശ്വിന്റെ തല ലക്ഷ്യമാക്കി പന്തെറിയാമെന്നാണ് സ്റ്റാര്‍ക്കിന്റെ അടുത്ത മുന്നറിയിപ്പ്. ഇപ്പോഴത്തെ പരമ്പരയില്‍ പ്രകോപനങ്ങള്‍ തുടങ്ങിയത്.