Asianet News MalayalamAsianet News Malayalam

സാന്ദ്രയ്ക്ക് ട്രിപ്പിള്‍‍; അഭിനവിനും ആന്‍സിക്കും ഡബിള്‍

സാന്ദ്ര എ.എസിന് ട്രിപ്പിള്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടിയാണ് സാന്ദ്ര ട്രിപ്പിള്‍ തികച്ചത്. അഭിനവും ആന്‍സിയും സ്‌പ്രിന്‍റ് ഡബിള്‍ സ്വന്തമാക്കിയിട്ടുണ്ട്.

state school athletics meet 2018 sandra a s triple
Author
Thiruvananthapuram, First Published Oct 28, 2018, 3:06 PM IST

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സാന്ദ്ര എ.എസിന് ട്രിപ്പിള്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടിയാണ് സാന്ദ്ര ട്രിപ്പിള്‍ തികച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ അബ്ദുള്‍ റസാഖ് സ്വര്‍ണം നേടി. മാത്തൂര്‍ സ്‌കൂളിലെ വിദ്യര്‍ത്ഥിയാണ്. തിരുവനന്തപുരം സെന്‍റ് ജോസഫ്‌സിന്‍റെ അഭിജിത്തിനാണ് വെള്ളി. 

അഭിനവും ആന്‍സിയും സ്‌പ്രിന്‍റ് ഡബിള്‍ സ്വന്തമാക്കിയിട്ടുണ്ട്. സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ അഭിനവും പെണ്‍കുട്ടികളില്‍ ആന്‍സിയും സ്വര്‍ണം സ്വന്തമാക്കി. തിരുവനന്തപുരം സായിയിലെ വിദ്യാര്‍ത്ഥിയാണ് അഭിനവ്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അജയ് കെ വിശ്വനാഥ് സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ചാന്ദിനി സിയ്ക്കാണ് സ്വര്‍ണം. ഫോട്ടോ ഫിനിഷിലാണ് ചാന്ദിനി സ്വര്‍ണം നേടിയത്. 

മീറ്റില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് കിരീടം ഉറപ്പിച്ചിട്ടുണ്ട്. പാലക്കാട് കല്ലടി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മാര്‍ ബേസിലിന് മൂന്നാം സ്ഥാനമേയുള്ളൂ. ജില്ലകളില്‍ എറണാകുളമാണ് മുന്നില്‍. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 

Follow Us:
Download App:
  • android
  • ios