ഇംഗ്ലണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കോലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍. കോലി ആഗോള സൂപ്പര്‍താരം എന്ന് ഓസീസ് മുന്‍ നായകന്‍റെ പ്രതികരണം. പാക്കിസ്ഥാന്‍- ഇംഗ്ലണ്ട് ഇതിഹാസങ്ങളും കോലിയെ പ്രശംസിച്ചു.
ബര്‍മിംഗ്ഹാം: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ. ആഗോള സൂപ്പര്‍താരം എന്ന് കോലിയെ വിശേഷിപ്പിച്ച വോ ലോക ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും താരം തകര്‍ക്കുമെന്നും പറഞ്ഞു. മുന്‍ താരങ്ങളായ പാക്കിസ്ഥാന്‍റെ ഷൊയ്‌ബ് അക്‌തറും ഇംഗ്ലണ്ടിന്‍റെ കെവിന്‍ പീറ്റേഴ്‌സണും കോലിയുടെ പ്രകടനത്തെ പ്രശംസിച്ചിട്ടുണ്ട്.
വിരാട് രാജാവാണ് എന്നായിരുന്നു പീറ്റേര്‍സണിന്‍റെ ട്വീറ്റ്. പിന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം മികച്ച സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് കണ്ടെത്താനുള്ള കോലിയുടെ കഴിവാണ് അക്‌തറിനെ വിസ്‌മയിപ്പിച്ചത്. ആദ്യ ഇന്നിംഗ്സിലെ 149 അടക്കം 200 റണ്‍സാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കോലിയുടെ ബാറ്റില്‍ പിറന്നത്. മാത്രമല്ല, ഇംഗ്ലണ്ടില്‍ കാലിടറുന്നവന്‍ എന്ന ചീത്തപ്പേര് ആദ്യ മത്സരത്തില്‍ തന്നെ കഴുകിക്കളയാനും ഇന്ത്യന്‍ നായകനായിരുന്നു.
