ധര്‍മശാല: ഇന്ത്യന്‍താരം മുരളി വിജയ്‌ക്കെതിരെ ഓസ്‍ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അസഭ്യവര്‍ഷം. ഓസ്‍ട്രേലിയയുടെ അവസാന ബാറ്റ്സ്മാന്‍ ഹെയ്സല്‍വുഡിന്റെ ക്യാച്ചെടുത്തതിന് പിന്നാലെ ആയിരുന്നു സംഭവം. അശ്വിന്റെ പന്തില്‍ ക്യാച്ചെടുത്ത വിജയ് ബാറ്റിംഗിന് തയ്യാറെടുക്കാന്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോയി.

എന്നാല്‍ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചു. ഇതോടെയാണ് ഡ്രസ്സിംഗ് റൂമിലിരുന്ന സ്മിത്ത് വിജയ്‌ക്കെതിരെ അസഭ്യവര്‍ഷം നടത്തിയത്.‘fuck**g cheat’ എന്നീ അസഭ്യവാക്കുകള്‍ സ്മിത്ത പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു.

നേരത്തേ, രവീന്ദ്ര ജഡജയും ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡും തമ്മിലും വാക്കേറ്റമുണ്ടായി. മാക്‌സ്‍വെല്‍ പുറത്തായതിന് ശേഷമായിരുന്നു ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടത്.