ഐപിഎല്ലില്‍ ധോണിയുടെ ടീമായ പൂനെക്ക് വീണ്ടും തിരിച്ചടി. പരിക്കേറ്റ് സ്റ്റീവ് സ്മിത്തിന് സീസണിൽ ഇനി കളിക്കാനാകില്ല. കൈക്ക് പരിക്കേറ്റ സ്മിത്തിനെ നാട്ടിലേക്ക് തിരിച്ചുവിളിച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. സീസണ്‍ തുടങ്ങിയതിന് ശേഷം പരിക്കേൽക്കുന്ന നാലാമത്തെ പൂനെ താരമാണ് സ്മിത്ത്. കെവിന്‍ പീറ്റേഴ്സൺ, ഫാഫ് ഡുപ്ലെസി , മിച്ചൽ മാര്‍ഷ് എന്നിവര്‍ നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു. എട്ട് മത്സരങ്ങളില്‍ 2 കളി മാത്രം ജയിച്ച പൂനെ നിലവില്‍ ആറാം സ്ഥാനത്താണ്.