കൊളംബോ: കൊളംബോ: ഇടിമിന്നലുകള്‍ രണ്ട് തവണയുണ്ടാകില്ലെന്ന് ആര് പറഞ്ഞു? ധോണി അത് നൂറ് തവണ ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍ ധോണി. മിന്നലുകള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കൂ, കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റില്‍ 100 സ്റ്റമ്പിംഗുകളെന്ന അപൂര്‍വ നേട്ടം കുറിച്ചപ്പോള്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചതാണിത്. സച്ചിന്റെ വാക്കുകള്‍ എന്തായാലും പൊന്നായി. വിക്കറ്റിനു പിന്നില്‍ വേഗത കൊണ്ട് വീണ്ടും അമ്പരിപ്പിച്ചിരിക്കുകയാണ് ധോണി.

ശ്രീലങ്കയ്ക്കെതിരായ ഏക ടി-20 മല്‍സരത്തില്‍ എയ്ഞ്ചലോ മാത്യൂസിന്‍റെ കുറ്റി പിഴുതായിരുന്നു ധോണിയുടെ മിന്നല്‍ വേട്ട. ചാഹലിന്‍റെ പന്തില്‍ മുന്നോട്ടാഞ്ഞ് സിംഗിളിനു ശ്രമിച്ച മാത്യൂസിനെ കണ്ണു ചിമ്മും മുമ്പ് ധോണി പുറത്താക്കി. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്കായി അഞ്ച് പന്തില്‍ ഏഴ് റണ്‍സാണ് മാത്യൂസിന് എടുക്കാനായത്. 

ഏകദിനത്തിന്‍ 100 സ്റ്റമ്പിംഗ് തികച്ച ആദ്യ താരമെന്ന റെക്കോര്‍ഡ് ധോണി ഏകദിന പരമ്പരയ്ക്കിടെ സ്വന്തമാക്കിയിരുന്നു. തന്‍റെ വിരമിക്കലിനെക്കുറിച്ച് മുറവിളി കൂട്ടുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് വിക്കറ്റിന് പിന്നിലെ ധോണിയുടെ വേഗതയും കൃത്യതയും നല്‍കുന്നത്. സമകാലീന ക്രിക്കറ്റര്‍മാരിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ ധോണിയെ പ്രായം തളര്‍ത്തിയിട്ടില്ലെന്ന് വീണ്ടും തെളിയുന്നു.

Scroll to load tweet…