ബംഗ്ലാദേശ് ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റിലാണ്, ക്രിക്കറ്റ് ഗ്രൗണ്ടിലെ നൂറ്റാണ്ടിലെ മണ്ടത്തരം പറ്റിയത്. ബംഗ്ലാദേശ് ബൗളര്‍ സുഭാഷിശ് റോയ് ആണ് ശരിക്കും മണ്ടനായത്. സംഭവം ഇങ്ങനെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് റോയിയുടെ ബൗള്‍ കൗസല്‍ മെന്‍ഡിസ് ഫൈന്‍ലൈഗിലേക്ക് പുള്‍ ചെയ്തു. എന്നാല്‍ അവിടെ ഫീല്‍ഡ് ചെയ്ത മുസ്തഫിസുര്‍ റഹ്മാന്‍ അത് പിടിച്ചു. പക്ഷെ അപ്പോഴേക്കും ബൗണ്ടറിക്ക് അപ്പുറം കടന്നിരുന്നു. അതോടെ സിക്സായി. എന്നാല്‍ ഇതൊന്നും കാണാതെ സുഭാഷിശ് റോയ് വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുകയായിരുന്നു. അതിന് പിന്നില്‍ നിന്നും അമ്പയര്‍ സിക്സും വിളിച്ചു. അബദ്ധം പറ്റിയതോടെ സുഭാഷിശ് ശരിക്കും ചമ്മി. അപ്പോള്‍ അമ്പയറും, ബംഗ്ലാടീമും, ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാരും ചിരിയായിരുന്നു.
രസകരമായ വീഡിയോ കാണാം
