ദില്ലി: അത്‌ലറ്റിക് താരങ്ങളായ സുധാ സിംഗും ദ്യുതി ചന്ദും ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകുമെന്ന് ഉറപ്പായി. ഫെഡറേഷന്റെ ആദ്യ പട്ടികയില്‍ ചിത്രക്കൊപ്പം ഇരുവരും ഉണ്ടായിരുന്നില്ല. അതേസമയം ചിത്രയെ തഴഞ്ഞ് സുധാ സിംഗിനെയും ദ്യുതി ചന്ദിനെയും അത്‌ലറ്റിക് മീറ്റിന് അയയ്‌ക്കുന്നത് വിവാദമാകുകയാണ്. കഴിഞ്ഞദിവസം അനുകൂല കോടതിവിധി വന്നിട്ടും സമയപരിധി കഴിഞ്ഞുവെന്ന വാദം പറഞ്ഞ് ചിത്രയെ ഉള്‍പ്പെടുത്താനാകില്ലെന്ന നിലപാടാണ് അത്‌ലറ്റിക് ഫെഡറേഷന്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ആദ്യ പട്ടികയില്‍ ഇല്ലാതിരുന്ന സുധാ സിംഗിനെയും ദ്യുതിചന്ദിനെയും ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നത്.