തിരുവനന്തപുരം: മഴ രസം കൊല്ലിയാകില്ലെന്ന പ്രതീക്ഷയിലാണ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒന്നാം നമ്പര്‍ ആരാധകന്‍ സുധീര്‍ കുമാറും.ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുന്നതിനായി കൂടിയാണ് സുധീര്‍ കാത്തിരിക്കുന്നത്.സുധീര്‍ കുമാര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും കടുത്ത ആരാധകന്‍. മത്സരത്തലേന്ന് വൈകീട്ട് തമ്പാനൂരിലെ ഒരു സാധാരണ ലോഡ്ജില്‍ വച്ചാണ് സുധീറിനെ കാണുന്നത്.
പതിവ് പോലെ ദേഹമാകെ ത്രിവര്‍ണം പൂശാത്തതിനാല്‍ തലയില്‍ തൊപ്പി വച്ചാണ് ഇരിപ്പ്. ടീം താമസിക്കുന്ന ഹോട്ടലിലെത്തി ട്രെയിനര്‍ രഘു ശ്രീനിവാസന്റെ പക്കല്‍ നിന്നും ടിക്കറ്റും വാങ്ങി. ഇനി കാര്യവട്ടത്ത് ഇന്ത്യന്‍ ടീം എത്തുമ്പോള്‍ ദേശീയ പതാക വീശി സ്വീകരിക്കാനുള്ള കാത്തിരിപ്പ്. സച്ചിന്‍ വിരമിച്ചെങ്കിലും ഇന്ത്യന്‍ ടീമിന്റെ എല്ലാ മത്സരത്തിനും ടിക്കറ്റ് ലഭിക്കും.
സച്ചിന്റെ നിര്‍ദേശപ്രകാരം ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ആര്‍ത്തുവിളിച്ചിട്ടും ടീം ജയിക്കാത്തതിന്റെ നിരാശ ഇപ്പോഴും മാറിയിട്ടില്ല.ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്ക് ശേഷമുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ടീമിനൊപ്പം പോകാനുള്ള ക്രമീകരണവും സച്ചിന്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ് സുധീര്‍ ഇപ്പോള്‍.
