കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയുടെ വ‍ർഷങ്ങളായുള്ള പ്രണയ സഫലമാകുന്നു. കൂട്ടുകാരി സോനം ഭട്ടാചാര്യയുമൊത്തുള്ള വിവാഹം ഡിസംബർ നാലിന് കൊൽക്കത്തയിൽ നടക്കും. വിവാഹനിശ്ചയം കഴിഞ്ഞ ദിവസം ഗുർഗാവനിൽ നടന്നു. ഫുട്ബോൾ കുടുംബത്തിൽനിന്നാണ് ഛേത്രിയുടെ ഭാവിവധുവും. മോഹൻബഗാന്റെ ഇതാഹസതാരവും മുൻ ഇന്ത്യൻ ഡിഫൻഡറുമായിരുന്ന സുബ്രത ഭട്ടാചാര്യയുടെ മകളാണ് സോനം. ഇപ്പോൾ ഐഎസ്എല്ലിൽ ബംഗളുരു എഫ്‌സിക്കുവേണ്ടിയാണ് ഛേത്രി കളിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് സോനവുമൊത്തുള്ള പ്രണയത്തെക്കുറിച്ച് ഛേത്രി ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഐഎസ്എൽ തിരക്കിനിടയിലാണ് വിവാഹം നടക്കുന്നത്. അതുകൊണ്ടുതന്നെ തീർത്തും ലളിതമായ ചടങ്ങുകളായിരിക്കും ഉണ്ടാകുക. കൂട്ടുകാർക്കായി ഡിസംബർ 24ന് ബംഗളുരുവിൽ വമ്പൻ വിരുന്നസൽക്കാരം ഒരുക്കാനാണ് ഛേത്രിയും സോനവും പദ്ധിതിയിട്ടിരിക്കുന്നത്.

Congratulations to captain @chetri_sunil11 & Sonam Chhetri! 💍😍🙌

A post shared by Football Xperts (@footballxperts) on