മുംബൈ: മികച്ച ഫോമില്‍ കളിക്കുന്ന ബൗളര്‍മാരായ ബൂമ്രക്കും ചാഹലിനും ടെസ്റ്റ് ടീമില്‍ അവസരം നല്‍കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഏകദിനത്തിലും ട്വന്‍റി2യിലും കാഴ്ച്ചവെക്കുന്ന മികച്ച പ്രകടനം ഇരുവര്‍ക്കും ടെസ്റ്റില്‍ തുടരാനാകുമെന്ന് ഗവാസ്‌കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അവസാന ട്വന്റി20യിലെ വിജയത്തില്‍ ഇരുവരുടെയും പ്രകടനം നിര്‍ണ്ണായകമായിരുന്നു.

ബൂമ്ര ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ചാഹല്‍ എട്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഐപിഎല്ലിലെ മികച്ച പ്രകടനം ദേശീയ ടീമിലും തുടരുകയാണ് ജസ്‌പ്രീത് ബൂമ്ര. അതേസമയം മികച്ച പ്രകടനം കൊണ്ട് സ്‌പിന്നര്‍മാരായ ചാഹലും കുല്‍ദീപ് യാദവും, അശ്വിന്‍- ജഡേഡ ദ്വയത്തെ ഇന്ത്യന്‍ ടീമിന് പുറത്തുനിര്‍ത്തിയിരിക്കുന്നു . പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ബൂമ്രയും ചാഹലും ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല.

