ഹൈദരാബാദിന് 147 റണ്‍സ് വിജയലക്ഷ്യം

First Published 12, Apr 2018, 9:34 PM IST
sunrisers hyderabad need 142 to win
Highlights
  • സിദ്ധാര്‍ഥ് കൗളും ബില്ലി സ്റ്റാന്‍ലേക്കും സന്ദീപ് ശര്‍മയും രണ്ട് വീതം വിക്കറ്റ് വീതം വീഴ്ത്തി

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച മുംബൈയെ ഹൈദരാബാദ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഇത്രയും റണ്‍സ് നേടിയത്.  

സിദ്ധാര്‍ഥ് കൗളും ബില്ലി സ്റ്റാന്‍ലേക്കും സന്ദീപ് ശര്‍മയും രണ്ട് വീതം വിക്കറ്റ് വീതം വീഴ്ത്തി. ഷാക്കിബ് അല്‍ ഹസനും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. 17 പന്തില്‍ 29 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് മുംബൈയുടെ ടോപ് സ്കോറര്‍. കിരണ്‍ പൊള്ളാര്‍ഡ് (28), സൂര്യകുമാര്‍ യാവദ് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

പരുക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം സന്ദീപ് ശര്‍മയെ ഉള്‍പ്പെടുത്തിയാണ് ഹൈദരാബാദ് ഇറങ്ങിയത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് മുംബൈ ടീം ഒരുക്കിയത്. പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം പ്രദീപ് സാങ്വാന്‍ ടീമിലെത്തി. മിച്ചല്‍ മക് ക്ലെനാഘന് പകരം ബെന്‍ കട്ടിങ്ങും മുംബൈ കുപ്പായത്തിലുണ്ട്.

loader