ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. ഏഴ് വിക്കറ്റിനാണ് ഹൈദരാബാദിന്റെ ജയം. പഞ്ചാബ് ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു പന്തുകള്‍ ശേഷിക്കെയാണ് ഹൈദരാബാദ് മറികടന്നത്.

ആദ്യം ബാറ്റ് ചെയ്‍ത പഞ്ചാബ് നാല് വിക്കറ്റ് നഷ്‍ടത്തിലാണ് നിശ്ചിത ഓവറില്‍ 179 റണ്‍സ് എടുത്തത്. പഞ്ചാബിനു വേണ്ടി ഹാഷിം അംല 96 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനു വേണ്ടി വാര്‍ണര്‍ 52 റണ്‍സ് എടുത്തു.