ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. സുരേഷ് റെയ്‍ന പരുക്കില്ലാതെ രക്ഷപ്പെട്ടു.

ദുലീപ് ട്രോഫിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. സുരേഷ് റെയ്ന സഞ്ചരിച്ച റേഞ്ച് റോവറിന്റെ പിന്നിലെ ടയറാണ് പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് സുരേഷ് റെയ്നയ്‍ക്ക് മറ്റൊരു വാഹനം ഏര്‍പ്പാടിക്കൊടുത്തു. ആ വാഹനത്തിലാണ് സുരേഷ് റെയ്ന യാത്ര തുടര്‍ന്നത്. വലിയ വേഗത്തില്‍ അല്ലാത്തതിനാലാണ് അപകടം ഗുരുതരമാകാതിരുന്നതെന്ന് പൊലീസ് പറയുന്നു.