അച്ഛനായ ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ രോഹിത് ശര്‍മയ്ക്ക് അപ്രതീക്ഷിത സമ്മാനം. സിഡ്‌നിയിലെ വാര്‍ത്താസമ്മേളനത്തിനിടയില്‍, ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനാണ് രോഹിത്തിന്റെ മകള്‍ സമൈറയ്ക്കായി സമ്മാനം കൈമാറിയത്.
സിഡ്‌നി: അച്ഛനായ ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ രോഹിത് ശര്‍മയ്ക്ക് അപ്രതീക്ഷിത സമ്മാനം. സിഡ്‌നിയിലെ വാര്‍ത്താസമ്മേളനത്തിനിടയില്‍, ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനാണ് രോഹിത്തിന്റെ മകള്‍ സമൈറയ്ക്കായി സമ്മാനം കൈമാറിയത്. സമ്മാനം സന്തോഷത്തോടെ സ്വീകരിക്കുന്നതായി രോഹിത് പ്രതികരിച്ചു. മറാത്തി ഭാഷയിലാണ് മാധ്യമ പ്രവര്‍ത്തകന്‍ സംസാരിച്ചത്. കഴിഞ്ഞ മാസം 30നാണ് രോഹിത്തിനും റിതികയ്ക്കും മകള്‍ പിറന്നത്. മാധ്യമ പ്രവര്‍ത്തകന്‍ സമ്മാനം കൈമാറുന്ന വീഡിയോ കാണാം..
Scroll to load tweet…
