ലോക ഗുസ്തി ചാംപ്യന്‍ഷിപ്പ്: സുശീല്‍ കുമാര്‍ പിന്മാറി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Sep 2018, 7:52 PM IST
Sushil Kumar skipping World Championship
Highlights

രണ്ട് ഒളിംപിക്സില്‍ മെഡൽ നേടിയ ഏക ഇന്ത്യന്‍ ഗുസ്തി താരമാണ്. ഫോമിലല്ലാത്ത സുശീല്‍ കുമാര്‍ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

ദില്ലി: ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ നിന്ന് സുശീല്‍ കുമാര്‍ പിന്മാറി. യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കില്ലെന്ന് സുശീല്‍ അറിയിച്ചു.
ഏഷ്യന്‍ ഗെയിംസ് ആദ്യ റൗണ്ടിൽ തോറ്റു പുറത്തായതിന് പിന്നാലെയാണ് സുശീലിന്‍റെ പിന്മാറ്റം. മുപ്പത്തിയഞ്ചുകാരനായ സുശീല്‍ കോമൺവെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.

ഇന്ത്യന്‍ ടീമിൽ 74 കിലോ വിഭാഗത്തിൽ സുശീലിന് പകരം ജിതേന്ദര്‍ കുമാറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി രണ്ട് ഒളിംപിക്സില്‍ മെഡൽ നേടിയ ഏക ഗുസ്തി താരമാണ് സുശീല്‍. അടുത്ത മാസം 20 മുതൽ 28 വരെ ഹംഗറിയിലാണ് ലോക ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.

loader