ഐപിഎൽ താരലേലത്തിൽ ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡ് താരം ഇഷ് സോഥിയെ ആരും വിളിച്ചില്ല. ബൗളര്‍മാരുടെ റാങ്കിംഗിൽ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ വംശജനായ ഇഷ് സോഥി. എന്നാൽ താരലേലത്തിൽ സോഥിയുടെ പേരു വന്നപ്പോള്‍ ഫ്രാഞ്ചൈസികളെല്ലാം മൗനം പാലിക്കുകയായിരുന്നു. അതേസമയം ഐസിസി ടി20 ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിംഗിൽ ഒന്നാമതുള്ള കീവിസ് താരം കോളിൻ മൺറോയെ 1.9 കോടിക്ക് ഡൽഹി സ്വന്തമാക്കി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിൽ ലോകത്തെ ഒന്നാമനായ ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസനെ രണ്ടു കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.