ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര നടക്കുന്നതിനിടെയായിരുന്നു ട്വിറ്ററില്‍ മുന്‍ ഇന്ത്യന്‍താരം സെവാഗും കീവിസ് താരം റോസ് ടെയ്‌ലറും തമ്മില്‍ കോമ്പുകോര്‍ത്തത്. ഹിന്ദി വാചകങ്ങളുമായി ആഞ്ഞടിച്ചപ്പോള്‍, ടെയ്‌ലര്‍ വീഴുമെന്ന് സെവാഗ് കരുതി. എന്നാല്‍ ഹിന്ദിയില്‍ത്തന്നെ മറുപടിയുമായി ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ തിരിച്ചടിച്ചപ്പോള്‍ വീരു ഒന്നു ഞെട്ടി. Dhulaai ke baad silaai, but well played NZ.Never feel very bad losing against NZ because they are such nice guys,but sweet victory for India- ഇതായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഇതിന് Dhullai aur Silaai Anne waale samay mein jaari rahegi എന്നായിരുന്നു ടെയ്‌ലറുടെ മറുപടി. ടെയ്‌ലര്‍ സായ്പ്പ് എങ്ങനെ ഹിന്ദിയില്‍ ട്വീറ്റു ചെയ്തു എന്നായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ സംശയം. ആരാണ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്യാന്‍ ടെയ്‌ലറെ സഹായിച്ചത്. അതിനുള്ള ഉത്തരവുമായി ടെയ്‌ലര്‍ തന്നെ രംഗത്തുവന്നിരിക്കുന്നു. ന്യൂസിലാന്‍ഡ് ടീമിലെ ഇന്ത്യന്‍വംശജനായ ഇഷ് സോധിയും മറ്റൊരു ഇന്ത്യന്‍വംശജനായ ടീം സ്റ്റാഫ് ദേവുമാണ് തന്നെ ഹിന്ദി പഠിപ്പിച്ചതെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ ടെയ്‌ലര്‍ വെളിപ്പെടുത്തി.
ടെയ്‌ലറുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്...
