Asianet News MalayalamAsianet News Malayalam

ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച താരത്തെക്കുറിച്ച് സച്ചിന്‍; അത് കോലിയല്ല

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 593 റണ്‍സടിച്ച വിരാട് കോലി പരമ്പരയിലെ ടോപ് സ്കോററായെങ്കിലും ഈ പരമ്പരയിലെ മികച്ച കളിക്കാരന്‍ ഇംഗ്ലണ്ടിന്റെ യുവതാരം സാം കറന്‍ ആണെന്ന് സച്ചിന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. പരമ്പരനേട്ടില്‍ ഇംഗ്ലീഷ് ടീമിനെ അഭിനന്ദിച്ച സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന് ആശംസകള്‍ നേര്‍ന്നു. ഇതിനുശേഷമാണ് സാം കറനെ ഈ പരമ്പരയിലെ മികവുറ്റ താരവും ബുദ്ധിമാനായ കളിക്കാരനെന്നും സച്ചിന്‍ വിശേഷിപ്പിച്ചത്.

Tendulkar praises joint man of the series Sam Curran calls him a smart thinker
Author
London, First Published Sep 13, 2018, 3:34 PM IST

ലണ്ടന്‍: ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 593 റണ്‍സടിച്ച വിരാട് കോലി പരമ്പരയിലെ ടോപ് സ്കോററായെങ്കിലും ഈ പരമ്പരയിലെ മികച്ച കളിക്കാരന്‍ ഇംഗ്ലണ്ടിന്റെ യുവതാരം സാം കറന്‍ ആണെന്ന് സച്ചിന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. പരമ്പരനേട്ടില്‍ ഇംഗ്ലീഷ് ടീമിനെ അഭിനന്ദിച്ച സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന് ആശംസകള്‍ നേര്‍ന്നു. ഇതിനുശേഷമാണ് സാം കറനെ ഈ പരമ്പരയിലെ മികവുറ്റ താരവും ബുദ്ധിമാനായ കളിക്കാരനെന്നും സച്ചിന്‍ വിശേഷിപ്പിച്ചത്.

Tendulkar praises joint man of the series Sam Curran calls him a smart thinkerഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം പരമ്പരയുടെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടതും സാം കറനായിരുന്നു. പരമ്പരയിലെ നാലു ടെസ്റ്റുകളില്‍ കളിച്ച കറന്‍ 273 റണ്‍സും 11 വിക്കറ്റും നേടി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്കോര്‍ ഉയര്‍ത്താനുള്ള കഴിവാണ് കറനെ വ്യത്യസ്തനാക്കിയത്. അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 63 റണ്‍സടിച്ച കറന്‍ ആദ്യ ഇന്നിംഗ്സില്‍ നാലു നിര്‍ണായക വിക്കറ്റുകളും സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 31 റണ്‍സിന് ജയിച്ചപ്പോള്‍ കളിയിലെ കേമനായതും കറനായിരുന്നു. ക്രിസ് വോക്സിനെ നിലനിര്‍ത്താനായി മൂന്നാം ടെസ്റ്റില്‍ കറനെ തഴഞ്ഞപ്പോള്‍ ആ മത്സരം ഇംഗ്ലണ്ട് 203 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios