പ്രകൃതിയുടെ വിളി വന്നാല്‍ ചിലപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എങ്കിലും അതില്‍ ട്രോളേറ്റു വാങ്ങേണ്ടത് എന്ത് കഷ്ടമാണ്

മാന്‍ഡ്രിഡ്: പ്രകൃതിയുടെ വിളി വന്നാല്‍ ചിലപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല, എങ്കിലും അതില്‍ ട്രോളേറ്റു വാങ്ങേണ്ടത് എന്ത് കഷ്ടമാണ്. പക്ഷെ സ്പാനീഷ് ലീഗില്‍ റയല്‍ മാന്‍ഡ്രിഡ് താരം സെര്‍ജി റാമോസിന് വിളിവന്നത് കളിക്കുന്നതിനിടയില്‍ പിന്നെ സഹിക്കാന്‍ കഴിഞ്ഞില്ല. റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡ് വിജയം നേടിയ കളിയില്‍ ബാത്ത്റൂമില്‍ പോകാന്‍ വേണ്ടി താരത്തിന് പുറത്തേക്ക് ഓടേണ്ടി വന്നു.

74ാം മിനുട്ടിലാണ് റഫറിയോട് അത്യവശ്യമാണെന്ന കാര്യം എന്ന് പറഞ്ഞ് റാമോസ് പുറത്തേക്ക് ഓടിയത്. ആരോടും മിണ്ടാതെ പാഞ്ഞ റാമോസ് എവിടെക്കാണ് ഓടിയതെന്ന് സഹകളിക്കാര്‍ക്ക് പോലും മനസിലായില്ല. റഫറിയോട് അടക്കം പറഞ്ഞത് കണ്ടു എന്നല്ലാതെ താരങ്ങള്‍ക്കൊന്നും ഒരു ഐഡിയയും കിട്ടിയില്ല. പിന്നീട്, മത്സരത്തിനു ശേഷം പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് റയല്‍ പരിശീലകന്‍ സിദാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.