Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയന്‍ കള്ളക്കളി പുറത്ത് എത്തിച്ചത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

  • ബോള്‍ ചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ കള്ളക്കളി പുറത്ത് കൊണ്ടുവന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം
This is how Fanie de Villiers trapped cheating Australian cricketers in Cape Town

കേപ്ടൗണ്‍:  ബോള്‍ ചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ കള്ളക്കളി പുറത്ത് കൊണ്ടുവന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം.
ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിക്ക് തുടക്കമിട്ട വിവാദം ഉണ്ടാകുന്നത് തന്നെ മുന്‍ 
ഓസീസ് ബോളര്‍മാര്‍ക്ക് 30 ഓവറിനു മുമ്പ് തന്നെ റിവേഴ്‌സ് സ്വിംഗ് കിട്ടുന്നതാണ്  ഫാനിയെ ഞെട്ടിച്ചത്. ഇതില്‍ ഇദ്ദേഹം കള്ളക്കളി അദ്ദേഹം മണത്തു. ക്യാമറ കൈകാര്യം ചെയുന്നവരോട് ഓരോ താരങ്ങളുടെ നീക്കവും സൂക്ഷമായി ഒപ്പിയെടുക്കാന്‍ ആവശ്യപ്പെട്ടു.

ബാറ്റ്‌സാന്മാരെ തുണയ്ക്കുന്ന പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ചതാണ് സംശയിക്കാനുള്ള ആദ്യ കാരണം. പക്ഷേ സംശയം ശരിയാണെന്ന് തെളിയിക്കാനുള്ള തെളിവ് തേടിയ വേളയിലാണ് വഞ്ചനയുടെ കഥ പുറത്തായതെന്നും ഫാനി പറഞ്ഞു.  ഓസീസ് താരങ്ങളുടെ നീക്കങ്ങള്‍ പിന്നാലെ ക്യാമറ കണ്ണുകള്‍ സൂക്ഷമതയോടെ പതിഞ്ഞു തുടങ്ങിയത്. ഇതു അറിയാതെ പന്ത് ചുരുണ്ടിയെ ഓസീസ് താരങ്ങള്‍ കുടുങ്ങി. ഡെയിലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യാമറന്മാര്‍ ഒന്നര മണിക്കൂറോളം കഷ്ടപ്പെട്ട ശേഷമായിരുന്നു ബാങ്ക്രോഫ്റ്റിന്റെ പന്ത് ചുരുണ്ടല്‍ പുറത്തു കൊണ്ടു വന്നതെന്നും താരം വെളിപ്പെടുത്തി.

Follow Us:
Download App:
  • android
  • ios