ഇന്ത്യക്കെതിരെ രണ്ടാം ഏകദിന മത്സരത്തിനിറങ്ങുമ്പോള്‍ ഓസ്‍ട്രേലിയ പേടിക്കേണ്ട ഒരു താരമുണ്ട്. രോഹിത് ശര്‍മ്മ. രോഹിത് ശര്‍മ്മയെ ഓസീസ് പേടിക്കാന്‍ കാരണം ഇന്ന് മത്സരം നടക്കുന്ന ഗൗണ്ട് ആണ്. ഈഡന്‍ ഗാര്‍ഡന്‍സ് രോഹിത് ശര്‍മ്മ എന്നും മികവ് കാട്ടിയ ഗൗണ്ടാണ്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതുവരെയായി 794 റണ്‍സാണ് നേടിയിട്ടുണ്ട്. അതും 99.87ന്റെ പ്രഹരശേഷിയിലും 113 ശരാശരിയിലും. ഏകദിനത്തിലെ ഏറ്റവും വലിയ സ്കോര്‍ എന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയതും ഈഡന്‍ ഗാര്‍ഡന്‍സിലാണ്. 2014ല്‍ ശ്രീലങ്കയ്‍ക്ക് എതിരെ 173 പന്തുകളില്‍ നിന്ന് 264 റണ്‍സ് ആണ് രോഹിത് ശര്‍മ്മ നേടിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യാ-- വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ രോഹിത് ശര്‍മ്മ 177 റണ്‍സ് ആണ് നേടിയത്. ഓസീസിനെതിരെ ആദ്യ പരമ്പരയില്‍ വലിയ സ്കോര്‍ കണ്ടെത്താന്‍ കഴിയാതിരുന്ന രോഹിത് ശര്‍മ്മ തന്റെ ഇഷ്‍ട ഗ്രൗണ്ടില്‍ നിറഞ്ഞാടും എന്നുതന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.