ലോസേഞ്ചല്‍സ്: മുൻലോക ഒന്നാം നമ്പർ ഗോൾഫ് താരം ടൈഗർ വുഡ്സ് ഇതാദ്യമായി ആദ്യ ആയിരം റാങ്കിൽ നിന്നു പുറത്തായി. പുതിയ റാങ്ക് പട്ടിക തിങ്കളാഴ്ച പുറത്തുവന്നപ്പോൾ അദ്ദേഹത്തിൻ്റെ റാങ്ക് 1005 ആണ്. അപകടവും തുടർന്നുവേണ്ടി വന്ന ശസ്ത്രക്രിയകളും ആണ് മുൻ ഒന്നാം നമ്പർ താരത്തിന് തിരിച്ചടി ആയത്. പരിക്കിന് പിന്നാലെ മദ്യപിച്ചു വാഹനം ഓടിച്ചതിനു താരം പൊലീസ് പിടിയിലായിരുന്നു . തുടർച്ചയായി 683 ആഴ്ച ഒന്നാം റാങ്ക് കാത്തു സൂക്ഷിച്ച താരം കൂടിയുമായിരുന്നു വുഡ്സ്.
ടൈഗര്‍ വുഡ്സിന് ആദ്യ ആയിരത്തില്‍പ്പോലും ഇടമില്ല!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos
