ലണ്ടൻ: ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ജസ്റ്റിൻ ഗാറ്റ്ലിൻ ബോൾട്ടിനെ പിന്നിലാക്കി 100മീറ്ററില്‍ വേഗകിരീടം ചൂടിയതിനു പിന്നാലെ അമേരിക്കയ്ക്ക് ഇരട്ടി മധുരം. വനിത വിഭാഗം 100 മീറ്ററിലും അമേരിക്ക അട്ടിമറി വിജയം കുറിച്ചു. തോറി ബോവിയാണ് ലോകത്തിലെ പുതിയ വേഗറാണി. വനിതകളുടെ നൂറു മീറ്ററിലാണ് മറ്റ് കടുത്ത മത്സരത്തിനൊടുവിൽ ബോവി ഒന്നാമതെത്തിയത്. 

ആവേശം നിറഞ്ഞ മത്സരത്തിൽ 10.85 സെക്കൻഡിലാണ് തോറി ബോവി ലക്ഷ്യം കണ്ടത്. ഐവറി കോസ്റ്റിന്‍റെ മാരി ജോസി താലുവാണ് രണ്ടാം സ്ഥാനം നേടിയത്. 10.86സെക്കൻഡിലാണ് ഐവറി താരം ഫിനിഷ് ചെയ്തത്. സ്പ്രിന്‍റ് മത്സരങ്ങളില്‍ വര്‍ഷങ്ങളായി ജമൈക്ക പുലര്‍ത്തുന്ന ആധിപത്യത്തിന് കൂടിയാണ് ഇതോടെ അന്ത്യമാകുന്നത്.