രവിശാസ്ത്രിയാണ് മത്സരത്തില്‍ ടോസിംഗ് കമന്‍റേറ്റര്‍ ആയിരുന്നത്. ടീം ക്യാപ്റ്റന്മാരെയും മാച്ച് റഫറിയേയും പരിചയപ്പെടുത്തിയ ശേഷം എന്താണ് വിളിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് രവിശാസ്ത്രി പഞ്ചാബ് ക്യാപ്റ്റന്‍ മുരളീ വിജയിയോട് ചോദിച്ചു.
ഹെഡ് എന്നാണ് വിജയ് വിളിച്ചത്. പിന്നീട് ഗംഭീര്‍ ടോസ് ചെയ്യുന്നു. രവിശാസ്ത്രി പറയുന്നു. ഇതാ ടെയില്‍, ടെയില്‍ ആണെങ്കില്‍ ഗംഭീറാണ് ടോസ് വിജയിച്ചത്, കുറച്ചു സമയം കണ്‍ഫ്യൂഷന്‍ ആയെങ്കിലും പഞ്ചാബ് ക്യാപ്റ്റന് കൈകൊടുത്ത് എന്താണ് സെലക്ട് ചെയ്യുന്നത് എന്ന് രവിശാസ്ത്രി ചോദിച്ചു. മുരളീ വിജയ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു.
എന്നാല്‍ ടോസ് മത്സരത്തില്‍ വലിയ സ്വധീനം ചെലുത്തിയില്ല. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 164/3 എന്ന റണ്‍സ് എടുത്തു, മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 157 റണ്‍സാണ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ എടുത്തത്. ടോസ് അബദ്ധത്തില്‍ കിട്ടിയിട്ടും പഞ്ചാബി അത് ഗുണം ചെയ്തില്ല.
