നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളായിട്ടാണ് ടീമുകളെ തിരിച്ചിട്ടുള്ളത്. മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീ ക്വാര്‍ട്ടര്‍ കളിക്കാം.
ദുബായ്: ഏഷ്യാ കപ്പ് ഫുട്ബോളിനുള്ള ഗ്രൂപ്പ് ഡ്രോ പൂര്ത്തിയായി. 24 ടീമുകളാണ് ടൂര്ണമെന്റില് പങ്കെടുക്കുക. നാല് ടീമുകള് വീതമുള്ള ആറ് ഗ്രൂപ്പുകളായിട്ടാണ് ടീമുകളെ തിരിച്ചിട്ടുള്ളത്. ഓരോ ഗ്രൂപ്പില് നിന്നും രണ്ട് വീതം ടീമുകള് പ്രീക്വാര്ട്ടറിലേക്ക് യോഗ്യത നേടും. കൂടെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്ക്കും പ്രീ ക്വാര്ട്ടര് കളിക്കാം. അടുത്ത ജനുവരിയില് യു എ ഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്.
ആതിഥേയരായ യുഎഇ ഉള്പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യന് ടീം. ഗ്രൂപ്പ് ബിയെ മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കാം. ഓസ്ട്രേലിയ, സിറിയ, പലസ്തീന്, ജോര്ദാന് എന്നീ രാജ്യങ്ങള് ഉള്പ്പെടുന്നതാണ് ഗ്രൂപ്പ ബി. നിലവിലെ ചാംപ്യന്മാരാണ് ഓസ്ട്രേലിയ.
സൗദി അറേബ്യയും ഖത്തറും ഒരേ ഗ്രൂപ്പില് വന്നത് ടൂര്ണമെന്റിലെ പ്രത്യേകത. ഇതിലെ രാഷ്ട്രീയ തലം കൂടി ശ്രദ്ധിക്കപ്പെടും. ഇറാനും ഇറാഖും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്.
ഗ്രൂപ്പ് എ
യുഎഇ
തയ്ലന്ഡ്
ഇന്ത്യ
ബഹ്റൈന്
ഗ്രൂപ്പ് ബി
ഓസ്ട്രേലിയ
സിറിയ
പലസ്തീന്
ജോര്ദാന്
ഗ്രൂപ്പ് സി
ദക്ഷിണ കൊറിയ
ചൈന
കിര്ഗിസ്ഥാന്
ഫിലിപൈന്സ്
ഗ്രൂപ്പ് ഡി
ഇറാന്
ഇറാഖ്
വിയറ്റ്നാം
യെമന്
ഗ്രൂപ്പ് ഇ
സൗദി അറേബ്യ
ഖത്തര്
ലെബനോന്
കൊറിയ ഡിപിആര്
ഗ്രൂപ്പ് എഫ്
ജപ്പാന്
ഉസ്ബെക്കിസ്ഥാന്
ഒമാന്
തുര്ക്ക്മെനിസ്ഥാന്
