ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അത്ര ദിവസമല്ല ഇംഗ്ലണ്ടില്‍. 544 റണ്‍സ് നേടി പരമ്പമ്പരയില്‍ റണ്‍വേട്ടക്കാരില്‍ മുന്നിലുണ്ട് കോലി. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ മോശം പ്രകടനമെന്ന് ചിലരെങ്കിലും പറഞ്ഞുകഴിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പര കൈവിടുകയും ചെയ്തു.

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അത്ര ദിവസമല്ല ഇംഗ്ലണ്ടില്‍. 544 റണ്‍സ് നേടി പരമ്പമ്പരയില്‍ റണ്‍വേട്ടക്കാരില്‍ മുന്നിലുണ്ട് കോലി. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ മോശം പ്രകടനമെന്ന് ചിലരെങ്കിലും പറഞ്ഞുകഴിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പര കൈവിടുകയും ചെയ്തു. ഇപ്പോഴിതാ ട്രോളര്‍മാരും കോലിയെ വെറുതെ വിടുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് സതാംപ്ടണ്‍ സന്ദര്‍ശിച്ചതാണ് ട്രോളര്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ കോലി സതാംപ്ടണിന്റെ ഹോം ഗ്രൗണ്ടായ സെന്റ് മാരീസ് സ്‌റ്റേഡിയത്തിലെത്തിയത്. അടുത്തിടെ കോലി സതാംപ്ടണിന്റെ ജേഴ്‌സിയും പിടിച്ച് ഡാനി ഇങ്‌സിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇത് സതാംപ്ടണ്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ട്വീറ്റ് ചെയ്തു. ട്വീറ്റ് ചുവടെ ട്രോള്‍ വര്‍ഷമാണ്. 

Scroll to load tweet…

ഫുട്‌ബോള്‍ പിന്തുടരുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോലി. നേരത്തെ ചെല്‍സി, റയല്‍ മാഡ്രിഡ് തുടങ്ങിയ യൂറോപ്യന്‍ ക്ലബുകളുടെ ജേഴ്‌സിയും പിടിച്ച് നില്‍ക്കുന്ന ഫോട്ടോ വിരാട് കോലി തന്നെ പുറത്ത് വിട്ടിരുന്നു. ഇത് വച്ചുതന്നെയാണ് ട്രോളര്‍മാര്‍ കോലിയെ ട്രോളുന്നത്. എത്ര ക്ലബുകളെയാണ് കോലി ആരാധിക്കുന്നത് എന്നുള്ള തരത്തിലാണ് ട്രോളുകള്‍. ചില ട്രോളുകള്‍ കാണാം..

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…