ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പിന്റെ സെമിയില്‍ പാക്കിസ്ഥാനെ നേരിട്ടപ്പോള്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും യുവനിര പുറത്തെടുത്ത സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ അഭിനന്ദിച്ച് ഇന്ത്യന്‍ സീനിയര്‍ ടീം നായകന്‍ വിരാട് കോലി. സെമിയില്‍ പാക് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍ പാക് ബാറ്റ്‌സ്മാന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുത്തിരുന്നു.
ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 48-ാം ഓവറിലും സമാനമായ സംഭവമുണ്ടായി. ഇന്ത്യയുടെ സെഞ്ചുറി താരം ശുഭ്മാന്‍ ഗില്ലിന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുത്തത് പാക് ഫീല്‍ഡര്‍ ആയിരുന്നു. ഈ രണ്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇന്ത്യയും പാക്കിസ്ഥാനും എതിരാളികള്‍ മാത്രമാണ്, ശത്രുക്കളല്ല എന്നും ഇതാണ് യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തു.
