ബംഗളുരു: ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന് ഏകദിനത്തില്‍ 100 വിക്കറ്റ്. 71 ഏകദിനങ്ങളില്‍ നിന്നാണ് ഉമേഷ് നേട്ടത്തിലെത്തിയത്. 100 വിക്കറ്റ് തികയ്ക്കുന്ന 18-ാം ഇന്ത്യന്‍ ബോളറും പത്താമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബോളറുമാണ് ഉമേഷ് യാദവ്. അജിങ്ക്യ രഹാനയ്ക്ക് ക്യാച്ച് നല്‍കി മടങ്ങിയ ഓസീസ് മധ്യനിര താരം ട്രവിസ് ഹെഡായിരുന്നു ഉമേഷിന്‍റെ 100-ാം ഇര. 

2010ല്‍ സിംബാവെയ്ക്കെതിരെയാണ് ഉമേഷ് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 34 ടെസ്റ്റുകളില്‍ നിന്ന് 94 വിക്കറ്റും ഉമേഷിന്‍റെ പേരിലുണ്ട്. 334 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അനില്‍ കുംബ്ലെയാണ് ഏകദിന വിക്കറ്റ് വേട്ടയില്‍ മൂന്നിലുള്ള ഇന്ത്യന്‍ താരം. മത്സരത്തില്‍ 71 റണ്‍സ് വഴങ്ങി ഉമേഷ് നാലു വിക്കറ്റ് വീഴ്ത്തി.