ഐപിഎൽ താരലേലം രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ചു താരങ്ങളെ ആരും വാങ്ങിയില്ല. ക്രിസ് ഗെയിലാണ് ഇവരിൽ ഏറ്റവും ശ്രദ്ധേയൻ. കഴിഞ്ഞ ഐപിഎൽ സീസണുകളിൽ ബൗളര്‍മാരുടെ പേടിസ്വപ്നമായിരുന്നു ക്രിസ് ഗെയിൽ. ഇന്ത്യൻ ഓപ്പണര്‍ മുരളി വിജയ്, ദക്ഷിണാഫ്രിക്കൻ താരം ഹാഷിം ആംല, ഇംഗ്ലീഷ് താരം ജോ റൂട്ട്, ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിൻ ഗുപ്‌ടിൽ എന്നിവരെയും ആരും സ്വന്തമാക്കാൻ തയ്യാറായില്ല. ഇവരിൽ ഗെയിൽ ഒഴികെയുള്ളവര്‍ ടി20ക്ക് അനുയോജ്യരല്ലെന്ന വിലയിരുത്തലിലാണ് ഫ്രാഞ്ചൈസികള്‍ വാങ്ങാൻ തയ്യാറാകാതിരുന്നതെന്നാണ് സൂചന. അതേസമയം ഇവര്‍ക്കായി നാളെ ഒരു അവസരം കൂടി ഉണ്ടാകും.