സ്പാനിഷ് താരം ഫെർണാണ്ടോ വെർഡാസ്കോ മറേയെ തോൽപിച്ചു
ന്യൂയോര്‍ക്ക്: മുൻ ചാംപ്യൻ ആന്‍റി മറേ യുഎസ് ഓപ്പണിൽ നിന്ന് പുറത്തായി. രണ്ടാം റൗണ്ടിൽ സ്പാനിഷ് താരം ഫെർണാണ്ടോ വെർഡാസ്കോ ആണ് മറേയെ തോൽപിച്ചത്. സ്കോർ 7-5, 2-6, 6-4, 6-4. അതേസമയം സ്റ്റാൻ വാവ്രിങ്ക, ഡെൽപോട്രോ, കെവിൻ ആൻഡേഴ്സൺ, ഡൊമിനിക് തീം, മിലാസ് റാവോണിക് തുടങ്ങിയവർ മൂന്നാം റൗണ്ടിലേക്ക് കടന്നു. വനിതകളിൽ വീനസ് വില്ല്യംസ്, മരിയ ഷറപ്പോവ, വിക്ടോറിയ അസരെൻക, കരോളിന പ്ലിസ്കോവ, എകാതറീന മകറോവ എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു.
