യുവാൻ മാർട്ടിൻ ഡെൽപെട്രോയെ തോല്‍പിച്ച് ജോക്കോവിച്ചിന് കിരീടം. കരിയറിലെ പതിനാലാം ഗ്രാന്‍റ്‌സ്ലാം നേട്ടം.  

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ കിരീടം നോവാക് ജോക്കോവിച്ചിന്. യുവാൻ മാർട്ടിൻ ഡെൽപെട്രോയെ തോൽപ്പിച്ചാണ് ജോക്കോ കിരീടം ചൂടിയത്. സ്കോർ 6-3, 7-6, 6-3. ജോക്കോവിച്ചിന്‍റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീട നേട്ടമാണിത്. 2011ലും 2015ലും യു എസ് ഓപ്പണ്‍ നേടിയിട്ടുണ്ട്. ജോക്കോവിച്ചിന്‍റെ കരിയറിലെ പതിനാലാം ഗ്രാന്‍റ്‌സ്ലാമാണിത്.

ഇതോടെ 14 പെറ്റേ സാംപ്രാസിന്‍റെ 14 ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ എന്ന നേട്ടത്തിനൊപ്പമെത്തി. ഗ്രാന്‍സ്‌സ്ലാം നേട്ടങ്ങളില്‍ നദാലിന്‍റെ തൊട്ടുപിന്നിലെത്താനും ജോക്കോവിച്ചിനായി. 20 ഗ്രാന്‍‌സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള റോജര്‍ ഫെഡററാണ് മുന്നില്‍. എന്നാല്‍ 2009 ലെ യുഎസ് ഓപ്പണിനു ശേഷം ആദ്യമായി ഒരു ഗ്രാൻസ്ലാം ഫൈനലിലെത്തിയ ഡെൽപെട്രോയ്ക്ക് നിരാശയോടെ മടക്കം.