യുഎസ് ഓപ്പൺ വിവാദങ്ങള്‍ക്കിടെ സെറീനയ്ക്ക് തിരിച്ചടി. പതിനേഴായിരം ഡോളര്‍ പിഴ ഒടുക്കാന്‍ നിര്‍ദേശം.  

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ഫൈനലിനിടെ ചെയർ അംപയറോട് മോശമായി പെരുമാറിയ സെറീന വില്യംസിന് പതിനേഴായിരം ഡോളർ പിഴചുമത്തി. മൂന്ന് കുറ്റങ്ങളാണ് സെറീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

അംപയർ കാർലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് പതിനായിരം ഡോളറും കളിക്കിടെ കോച്ച് നിർദേശങ്ങൾ നൽകിയതിന് നാലായിരം ഡോളറും റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം ഡോളറുമാണ് പിഴ വിധിച്ചിരിക്കുന്നത്. ഫൈനലിൽ സെറീനയെ തോൽപിച്ച് ജപ്പാൻ താരം നവോമി ഒസാക്ക കിരീടം നേടിയിരുന്നു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നവോമി ഒസാക്കയുടെ ജയം.