യുഎസ് ഓപ്പണിലെ 'അശ്ലീല ഇരട്ടത്താപ്പ്' അംഗീകരിക്കാനാവില്ലെന്ന് വനിതാ ടെന്നീസ് അസോസിയേഷന്‍. പുരുഷ- വനിതാ താരങ്ങള്‍ക്ക് വേറിട്ട നിയമങ്ങള്‍ വരുന്നതെങ്ങനെയെന്ന് വിമര്‍ശനം. 

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ കോര്‍ട്ടില്‍ വെച്ച് കുപ്പായം മാറ്റിയ ഫ്രഞ്ച് വനിതാ താരം ആലിസി കോര്‍ണെക്കെതിരായ നടപടി വിവാദത്തില്‍. ആലിസിനെതിരായ യുഎസ് ഓപ്പണിന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വനിതാ ടെന്നീസ് അസോസിയേഷന്‍ വ്യക്തമാക്കി. കോര്‍ട്ടില്‍ വെച്ച് വസ്ത്രം മാറുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നുമില്ലെന്നും ആലിസി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വനിതാ ടെന്നീസ് അസോസിയേഷന്‍ അറിയിച്ചു.

Scroll to load tweet…

സ്വീഡന്‍റെ ജൊഹാന ലാര്‍സണെതിരായ മത്സരത്തിലായിരുന്നു വിവാദമായ സംഭവം. കുപ്പായം തിരിച്ചിട്ടിരിക്കുന്നു എന്ന് മനസിലാക്കിയ ആലിസി മത്സരത്തിന്‍റെ ഇടവേളയില്‍ ഊരി ശരിയാക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചെയര്‍ അംപയര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കി. ഇതിരെയാണ് വനിതാ ടെന്നീസ് അസോസിയേഷന്‍ കടുത്ത ഭാഷയില്‍ രംഗത്തെത്തിയത്. അച്ചടക്ക നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

Scroll to load tweet…

കസേരയില്‍ ഇരിക്കുമ്പോള്‍ താരങ്ങള്‍ വസ്ത്രം മാറുന്നതിന് തടസമൊന്നുമില്ലെന്നാണ് യുഎസ് ഓപ്പണിന്‍റെ സംഘാടകരായ യുഎസ് ടെന്നീസ് അസോസിയേഷന്‍റെ പ്രതികരണം. എന്നാല്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയതില്‍ ഖേദിക്കുന്നു. താരത്തിന് പിഴയോ മറ്റ് ശിക്ഷകളോ ചുമത്തില്ലെന്നും അമേരിക്കന്‍ അസോസിയേഷന്‍ വ്യക്തമാക്കി. കനത്ത ചൂടുമൂലം പ്രമുഖ പുരുഷ താരങ്ങളെല്ലാം ഷര്‍ട്ടൂരി കസേരയില്‍ ദീര്‍ഘനേരം ഇരുന്ന സാഹചര്യത്തിലാണ് വനിതാ താരം ബലിയാടായത്.