യുഎസ് ഓപ്പണ്‍ പുരുഷ ഫൈനലിൽ ജോക്കോവിച്ച് അർജന്‍റീന താരം യുവാൻ മാർട്ടിൻ ഡെൽപോട്രോയെ നേരിടും. നിലവിലെ ചാമ്പ്യന്‍ നദാൽ പരിക്കേറ്റ് പുറത്തായി.  

ന്യൂയോര്‍ക്ക്: നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പറുമായ സ്പാനിഷ് താരം റാഫേൽ നദാൽ യുഎസ് ഓപ്പണിൽ നിന്ന് പുറത്തായി. അർജന്‍റീന താരം യുവാൻ മാർട്ടിൻ ഡെൽപോട്രോയുമായുള്ള സെമി ഫൈനലിനിടെ പരിക്കേറ്റ നദാൽ മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു. ആദ്യ രണ്ട് സെറ്റുകൾ 7.6, 6.2 എന്ന സ്കോറിനാണ് ഡെൽപോട്രോ നേടിയത്. മൂന്നാം സെറ്റിലും 2.0ന് ഡെൽപോട്രോ മുന്നിട്ടു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി നദാൽ പരിക്കുമായി കളം വിട്ടത്. ഇതോടെ ഡെൽപോട്രോ ഫൈനലിലേക്ക് മുന്നേറി. 

അതേസമയം മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ചും യുഎസ് ഓപ്പൺ ഫൈനലിലെത്തിയിട്ടുണ്ട്. ജപ്പാൻ താരം കെയ് നിഷികോരിയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സെർബിയൻ താരത്തിന്‍റെ ജയം. സ്കോർ 6.3, 6.4, 6.2. ഫൈനലിൽ ജോക്കോവിച്ച് അർജന്‍റീന താരം യുവാൻ മാർട്ടിൻ ഡെൽപോട്രോയെ നേരിടും.