ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനി

First Published 27, Feb 2018, 11:05 PM IST
usain bolt defeated by student
Highlights
  • ഉസൈന്‍ ബോള്‍ട്ടിനെ  തോല്‍പിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനി

ട്രാക്കില്‍ നിന്ന് വിടവാങ്ങിയ ശേഷം സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനി. ജമൈക്കയിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. റ്റിവോളി ഗാര്‍ഡന്‍ ഹൈസ്കൂളിലെ പെണ്‍കുട്ടികളൊരാളാണ് ഉസൈന്‍ ബോള്‍ട്ടിനെ ഡാന്‍സ് ചെയ്ത് തോല്‍പിച്ചത്. മികച്ച ഡാന്‍സര്‍ കൂടിയായ വിദ്യാര്‍ത്ഥിനിക്കൊപ്പം നൃത്തം ചെയ്ത് പരാജയപ്പെട്ട വീഡിയോ ഉസൈന്‍ ബോള്‍ട്ട് തന്നെയാണ് പങ്ക് വച്ചിരിക്കുന്നത്. 

 

 

loader