Asianet News MalayalamAsianet News Malayalam

മെക്സിക്കോയെ ഗോള്‍മഴയില്‍ മുക്കി ചിലി സെമിയില്‍

Vargas scores 4 as Chile rips Mexico 7-0
Author
New York, First Published Jun 19, 2016, 5:01 AM IST

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്കയിൽ നിലവിലെ ജേതാക്കളായ ചിലി സെമിയിൽ. ക്വാര്‍ട്ടറില്‍ മെക്സിക്കോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലി സെമി പ്രവേശനം രാജകീയമാക്കിയത്. ചിലിക്കായി എഡ്വേര്‍ഡോ വര്‍ഗാസ് നാലു ഗോളുകള്‍ നേടി.  44, 52, 57, 74 മിനിറ്റുകളിലായിരുന്നു വര്‍ഗാസിന്റെ ഗോള്‍ വര്‍ഷം. എഡ്സൺ പുച്ച് രണ്ടും അലക്സി സാഞ്ചസ് ഒരു ഗോളും നേടി.

തുടര്‍ച്ചയായി 22 കളികളില്‍ തോല്‍വിയറിയാതെ എത്തിയ മെക്സിക്കോ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. 16-ാം മിനിറ്റില്‍ എഡ്‌സണ്‍ പുച്ചിലൂടെയാണ് ചിലി ഗോള്‍ വര്‍ഷത്തിന് തുടക്കമിട്ടത്. 44-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ വര്‍ഗാസ് 52, 57, 74 മിനിറ്റുകളിലും മെക്‌സിക്കന്‍ ഗോള്‍ മുഖത്ത് വിള്ളല്‍ വീഴ്ത്തി. അലക്സി സാഞ്ചസിലൂടെ മെക്സിക്കോ ഗോള്‍ പട്ടിക തികച്ചു. സെമിയില്‍ കൊളംബിയയാണ് ചിലിയുടെ എതിരാളി.

 

Follow Us:
Download App:
  • android
  • ios