വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. ഛത്തീസ്ഗഡിനെ ആറു വിക്കറ്റിന് തകര്‍ത്താണ് കേരളം  രണ്ടാം ജയം കുറിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്‌ഡ് 39.5 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗില്‍ കേരളം 40 ഓവറില്‍ 133/4 ല്‍ എത്തിയപ്പോള്‍ മഴ എത്തിയതിനാല്‍ ജയദേവന്‍ നിയമപ്രകാരം കേരളത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ദില്ലി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. ഛത്തീസ്ഗഡിനെ ആറു വിക്കറ്റിന് തകര്‍ത്താണ് കേരളം രണ്ടാം ജയം കുറിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്‌ഡ് 39.5 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗില്‍ കേരളം 40 ഓവറില്‍ 133/4 ല്‍ എത്തിയപ്പോള്‍ മഴ എത്തിയതിനാല്‍ ജയദേവന്‍ നിയമപ്രകാരം കേരളത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

കേരളത്തിനായി നാലു വിക്കറ്റെടുത്ത ജലജ് സക്സേനയും മൂന്ന് വിക്കറ്റെടുത്ത അക്ഷയ് ചന്ദ്രനും ചേര്‍ന്നാണ് ഛത്തീസ്ഗഡിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ സഞ്ജു സാംസണ്‍(1) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ജലജ് സക്സേന(60 നോട്ടൗട്ട്) പുറത്താകാതെ നേടിയ അര്‍ധസെഞ്ചുറി മികവിലാണ് കേരളം ജയിച്ചുകയറിയത്.

കേരളത്തിനായി ഡാരില്‍ എസ് ഫെറാറിയോ 33 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ഡാരിലും ജലജ് സക്സേനയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് കേരളത്തിന് രക്ഷയായത്. ജയത്തോടെ കേരളത്തിന് മൂന്ന് കളികളില്‍ നാലു പോയന്റായി.