ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം കുറയ്ക്കാന്‍ ചൈനീസ് താരത്തെ ഇടിച്ച് വീഴ്ത്തി നേടിയ കിരീടം വേണ്ടെന്ന് വീജേന്ദര്‍ സിംഗ്. ഈ കിരീടം എനിക്കു വേണ്ട, കാരണം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ താന്‍ ആഗ്രഹിക്കുന്നില്ല' പ്രഫഷണല്‍ ബോക്‌സിങ്ങില്‍ ചൈനീസ് താരം സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച ശേഷം ഇന്ത്യന്‍ താരം വിജേന്ദ്രര്‍ സിങ്ങിന്റെ പ്രതികരണമാണിത്.
ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കെ നടന്ന റിങ്ങിലെ പോരാട്ടത്തെ ഇന്ത്യ-ശെചന പോരായാണ് വിലയിരുത്തിയത്. ഇതിനു പിന്നാലെ സമാധാനത്തിന്റെ ആഹ്വാനവുമായി വിജേന്ദറിന്റെ പ്രതികരണമെത്തി. ഈ കിരീടം തിരിച്ചു നല്‍കുന്ന നല്ല സന്ദേശം ചൈനയിലെ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ലഭിക്കുമെന്നാണ് വിശ്വാസമെന്നും വിജേന്ദര്‍ വ്യക്തമാക്കി.
വിജേന്ദറിന്‍റെ പ്രഫഷണല്‍ ബോക്സിംഗിലെ ഒന്‍പതാം മത്സരത്തില്‍ ചൈനീസ് എതിരാളിയെ 96-93, 95-94, 95-94 എന്നിങ്ങനെയാണ് റിങ്ങില്‍ മലര്‍ത്തിയടിച്ചത്. ജയത്തോടെ വിജേന്ദര്‍ മെയ്‌മെയ്തിയാലിയുടെ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടവും സ്വന്തമാക്കിയിരുന്നു. എട്ടാം റൗണ്ടില്‍ മൂക്കില്‍ നിന്ന്‌രക്തം വന്നെങ്കിലും വിജേന്ദര്‍ പിന്മാറാതെ പോരാടിയാണ് ജയിച്ചത്.
