ലണ്ടന്‍: പ്രൊഫഷണല്‍ ബോക്‌സിംഗില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന് തുടര്‍ച്ചയായ ആറാം ജയം. പോളണ്ടിന്റെ ആന്ദ്രെ സോള്‍ദ്രയെ മൂന്നാം റൗണ്ടില്‍ വിജേന്ദര്‍ ഇടിച്ചിട്ടു. പ്രൊഫഷണല്‍ ബോക്‌സിംഗിലെത്തിയശേഷം ഇതുവരെ വിജേന്ദര്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. പതുക്കെത്തുടങ്ങിയ വിജേന്ദര്‍ ആദ്യ റൗണ്ടിന്റെ അവസാനം ഇടികൊണ്ട് സോള്‍ദ്ര നിലത്തുവീണു.
എന്നാല്‍ രണ്ടാം റൗണ്ടിന്റെ തുടക്കത്തില്‍ സോള്‍ദ്ര പ്രതിരോധിച്ചുനിന്നു. എന്നാല്‍ മൂന്നാം റൗണ്ടില്‍ വിജേന്ദര്‍ മിന്നുന്ന ഫോമിലായിരുന്നു. സോള്‍ദ്രയെ ഇടികൊണ്ട് മൂടിയ വിജേന്ദര്‍ വിജയവുമായി മടങ്ങി. അടുത്തമാസം 11ന് ദില്ലിയിലെ ഇന്ദിരാഗാന്ധി അരീനയില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലാണ് വിജേന്ദറിന്റെ അടുത്ത മത്സരം.
