ക്ലബിനൊപ്പം ചേര്‍ന്ന 18കാരന്‍ ടീമിനൊപ്പം പ്രീ സീസണ്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

മാഡ്രിഡ്: ബ്രീസിലിയന്‍ വണ്ടര്‍ കിഡ് വിനിഷ്യസ് ജൂനിയര്‍ മാഡ്രിഡിലെത്തി. ക്ലബിനൊപ്പം ചേര്‍ന്ന 18കാരന്‍ ടീമിനൊപ്പം പ്രീ സീസണ്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ബ്രസീലിയന്‍ ക്ലബ് ഫ്‌ളമെംഗോ എഫ്‌സിയില്‍ നിന്നാണ് താരം റയലിലെത്തിയത്. ഭാവിയിലെ വലിയ താരം എന്നാണ് താരമെന്ന പേര് ഇതിനോടകം ഫുട്‌ബോള്‍ പണ്ഡിതര്‍ വിലയിരുത്തിയ താരമാണ് വിനിഷ്യസ്. 

കഴിഞ്ഞ സീസണില്‍ ഫ്‌ളമെംഗോയില്‍ സീനിയര്‍ അരങ്ങേറ്റം നടത്തിയ വിനീഷ്യസ് 37 മത്സരങ്ങളില്‍ ഏഴ് ഗോളുകള്‍ നേടിയിരുന്നു. ഏത് വിങ്ങിലും കളിപ്പിക്കാവുന്ന താരമാണ് വിനിഷ്യസ്. ഗോള്‍ നേടുന്നതിലും അടിപ്പിക്കുന്നതിലും മിടുക്കന്‍.

ഒരു സീസണ്‍ മുമ്പ് തന്നെ റയല്‍ മാഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഫ്‌ളമെംഗോയില്‍ തന്നെ കളിക്കാന്‍ അനുവദിക്കുകയായിരുന്നു.