പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി മുള്‍ട്ടാന്‍ സുല്‍ത്താനും തൂഫാന്‍ ഇലവനും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അമ്പയര്‍ക്ക് പറ്റിയ അബദ്ധം ചര്‍ച്ചയാകുന്നു. മുള്‍ട്ടാന്‍ സുല്‍ത്താന്‍ ഇലവന്‍ നായകനും പേസ് ഇതിഹാസവുമായ വസീം അക്രം എറിഞ്ഞ ഓവറിലാണ് ക്രിക്കറ്റ് ഇതുവരെ കാണാത്ത സംഭവം അരങ്ങേറിയത്. അപ്പോള്‍ ബാറ്റ് ചെയ്യുന്നത് എതിര്‍ ടീമിന്റെ നായകനും പാക്കിസ്താന്‍ ഓള്‍റൗണ്ടറുമായ ശുഐബ് മാലിക്ക്. 

Scroll to load tweet…

ഓഫ് സ്റ്റംബിന് പുറത്ത് അക്രമെറിഞ്ഞ പന്തില്‍ ബൗണ്ടറിക്കായി മാലിക്ക് ശ്രമിച്ചപ്പോള്‍ അമ്പയര്‍ വൈഡ് വിളിച്ചു. എന്നാല്‍ അക്രം അപ്പീല്‍ ചെയ്തപ്പോള്‍ ഉടന്‍ അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. മത്സരത്തില്‍ വസീം അക്രത്തിന്റെ മുള്‍ട്ടാന്‍ സുല്‍ത്താന്‍ ഇലവന്‍ ഏഴ് വിക്കറ്റിന് അനായാസം വിജയിച്ചു.

അബദ്ധത്തിന്‍റെ വീഡിയോ