കൊല്‍ക്കത്ത: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. അഞ്ചാം ഓവറില്‍ ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ വീഴ്ത്തി കോള്‍ട്ടര്‍ നൈല്‍ ഇന്ത്യക്ക് ആദ്യ പ്രഹരം നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രഹാനയും കോലിയും ചേര്‍ന്നുണ്ടാക്കിയ 102 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് കരുത്തായത്. അര്‍ദ്ധസെഞ്ചുറി തികച്ച രഹാനെ 64 പന്തുകളില്‍ നിന്ന് 55 റണ്‍സെടുത്തു. 

രഹാനെ പുറത്തായ ശേഷമെത്തിയ മനീഷ് പാണ്ഡയ്ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 31 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റിന് 154 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 72 റണ്‍സുമായി നായകന്‍ വിരാട് കോലിയും ഏഴ് റണ്‍സുമായി കേദാര്‍ ജാദവുമാണ് ക്രീസില്‍. ഓസീസിനായി കോള്‍ട്ടര്‍ നൈല്‍ അഷ്ടണ്‍ അഗര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.