മുംബൈ: ബോളിവുഡ് സുന്ദരിയും കാമുകിയുമായ അനുഷ്ക ശര്‍മ്മയെക്കുറിച്ച് മനസുതുറന്ന് വിരാട് കോലി. അനുഷ്‌ക ഒരിക്കലും സമയനിഷ്ഠ പാലിക്കാറില്ലെന്ന് കോലി പറഞ്ഞു. എല്ലായിടത്തും അഞ്ച് മുതല്‍ എഴ് മിനുറ്റ് വരെ വൈകിയാണ് അനുഷ്ക എത്തുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നുനാലു വര്‍ഷം കൊണ്ട് തന്നെ മാറ്റിയെടുത്തത് അനുഷ്കയാണെന്ന് കോലി അഭിപ്രായപ്പെട്ടു. 

അതേസമയം അനുഷ്‌ക വളരെയധികം സത്യസന്ധയും ശ്രദ്ധാലുവുമാണെന്ന് കോലി പറയുന്നു. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനോടാണ് ഇന്ത്യന്‍ നായകന്‍ മനസുതുറന്നത്. മുംബൈയില്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്‍റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യ- ഓസീസ് ട്വന്‍റി20 പരമ്പരയുടെ തിരക്കിലാണ് കോലിയിപ്പോള്‍.