ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനേക്കാള്‍ കേമന്‍ കോലിയെന്ന് മുന്‍ ഓസീസ് നായകന്‍ ക്ലാര്‍ക്ക്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സ്മിത്ത് തന്നെയാണ് കേമനെന്നും ക്ലാര്‍ക്ക് പറഞ്ഞു.

സ്‍മിത്തോ കോലിയോ കേമന്‍ എന്നതല്ല പ്രശ്‍നം. ഏതു ടീം ജയിക്കുന്നുവെന്നതാണ് കാര്യം. ഇരുനായകന്‍മാരും മികച്ച താരങ്ങള്‍ തന്നെയാണ്. പക്ഷേ ഏകദിനത്തില്‍ കോലി ഒരുപിടി മുന്നില്‍ നില്‍ക്കും. ടെസ്റ്റില്‍ കോലിയേക്കാള്‍ കേമന്‍ സ്മിത്ത് തന്നെ. പക്ഷേ നിലവില്‍ കോലിയുടെ ടീം വിജയപാതയിലാണ്. സ്‍മിത്ത് ടീമിനെ വിജയപാതയിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു- ക്ലാര്‍ക്ക് പറഞ്ഞു.

സെപ്തംബര്‍ 17നാണ് ഇന്ത്യ- ഓസ്ട്രേലിയ പരമ്പര തുടങ്ങുുന്നത്. അഞ്ച് ഏകദിനമത്സരങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.