ബംഗളൂരു: ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് താരങ്ങളുമായും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമായും വാക്കുകൊണ്ട് കൊമ്പുകോര്‍ത്തതിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് തനിക്കുണ്ടായിരുന്ന ബഹുമാനം പോയെന്ന് പറഞ്ഞ മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലിയ്ക്ക് കോലിയുടെ മാസ് മറുപടി.
അദ്ദേഹത്തിന്റെ കണ്ണില്‍ എനിക്ക് ബഹുമാനം നഷ്ടമായിരിക്കാം. പക്ഷെ നമ്മള്‍ 120 കോടി ഇന്ത്യക്കാരുണ്ട്. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് എന്നോടുള്ള ബഹുമാനക്കുറവ് എന്റെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തില്ല.
അമ്പയര്‍മാരോട് കോലി മോശമായാണ് പെരുമാറുന്നതെന്ന ഹീലിയുടെ ആക്ഷേപത്തിന് കോലിയുടെ മറുപടി ഇതായിരുന്നു.
1997ല്‍ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റില്‍ അമ്പയര്‍ ഔട്ട് വിളിച്ചതില്‍ പ്രതിഷേധിച്ച് ഇയാന്‍ ഹീലി ബാറ്റ് വലിച്ചെറിഞ്ഞ സംഭവം യൂട്യൂബില്‍ കാണൂ. അന്നങ്ങനെ പ്രതികരിച്ച ഹീലിയാണ് അമ്പയര്‍മാരോടുള്ള എന്റെ പെരുമാറ്റം ശരിയല്ലെന്ന് പറയുന്നത്. അതു കണ്ടാല്‍ അടുത്തതവണ നിങ്ങള്‍ എന്നോട് ഈ ചോദ്യം ചോദിക്കില്ല.
കോലിയുടെ അക്രമണോത്സുകത അതിരുവിടുന്നുവെന്നും എതിരാളികളോട് അല്‍പ്പംകൂടി ആദരവോടെ പെരുമാറാന്‍ കോലി പഠിക്കണമെന്നും ഹീലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഇതാണ് കോലി പറഞ്ഞ ആ വീഡിയോ

