ദില്ലി: സഹതാരങ്ങള്‍ക്ക് സ്വന്തം ഹോട്ടലില്‍ ഡിന്നറൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കോലി. ഇന്ത്യന്‍ ടീമിന് വിരാട് കോഹ്‌ലിയുടെ ദില്ലിയിലെ ഹോട്ടലില്‍ ഡിന്നര്‍. ഏകദിന പരമ്പരയിലെ വിജയത്തിന് ശേഷം ഇന്ന് നടക്കുന്ന ട്വന്‍റി20 മത്സരത്തിനായി ദില്ലിയില്‍ എത്തിയപ്പോളാണ് ടീം അംഗങ്ങള്‍ക്ക് കോലിയുടെ വക വിരുന്ന്. 

പരിശീലകനായ രവിശാസ്ത്രിയടക്കമുള്ളവര്‍ കോലിയുടെ നുയേവ എന്ന ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി എത്തിയിരുന്നു. ഹോട്ടലിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്ക് വെച്ചു. ദില്ലി ഫിറോസ്ഷാ കോട്‌ല മൈതാനത്താണ് മത്സരം. പേസ് ബൗളര്‍ നെഹ്‌റ വിടവാങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…